The deadline for annual mustering of beneficiaries sanctioned Social Security / Welfare Fund Board pensions on or before 31 December 2025 has been extended to 30 October 2026. Beneficiaries must complete their mustering through Akshaya Centres.
പഞ്ചായത്തില്‍ നിന്നുള്ള സേവങ്ങളും നിബന്ധനകളും

 
 
🏛️ പൗരസേവന വിവരങ്ങൾ

പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങളും നിബന്ധനകളും

സുതാര്യത • വേഗത • അറിവ്
Panchayat Services & Conditions

ജനജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ നിത്യേന ഗ്രാമപഞ്ചായത്തുകളെ സമീപിക്കുന്നു. പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സുഗമമായും സമയബന്ധിതമായും ലഭ്യമാക്കുക എന്നത് ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചുമതലകളിലൊന്നാണ്. ഒരു പൗരന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന പഞ്ചായത്ത് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വ്യക്തതയോടെയും മനസ്സിലാക്കുന്നതിനും, ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും സഹായിക്കുന്നതിനായാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.

🎯 കൈപ്പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

🔍
സുതാര്യത
Transparency
പഞ്ചായത്ത് ഭരണസംവിധാനവും പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളും കൂടുതൽ സുതാര്യവും വ്യക്തവുമാക്കുക.
⚡
വേഗത
Speed & Efficiency
ആവശ്യമായ രേഖകളോടുകൂടി കൃത്യമായി അപേക്ഷ സമർപ്പിക്കുന്നതിലൂടെ സേവനങ്ങൾ വേഗത്തിലും സമയബന്ധിതമായും ലഭ്യമാക്കാൻ സഹായിക്കുക.
💡
അറിവ്
Awareness
ഓരോ സേവനത്തിനും ആവശ്യമായ അർഹതാ മാനദണ്ഡങ്ങൾ, രേഖകൾ, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വ്യക്തമായ അറിവ് നൽകുക.

ℹ️ പൊതുജനങ്ങൾക്ക് അറിയിപ്പ്

കേരള പൊതുസേവനാവകാശ നിയമം പ്രാബല്യത്തിലുള്ള സാഹചര്യത്തിൽ, വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട രീതി, ആവശ്യമായ രേഖകൾ, സേവനം ലഭ്യമാകേണ്ട സമയപരിധി എന്നിവ പൊതുജനങ്ങൾക്ക് ലളിതമായി മനസ്സിലാക്കുന്നതിനായി ഈ വിവരങ്ങൾ സഹായകരമാണ്.

  • പഞ്ചായത്തില്‍ നിന്നുള്ള സേവങ്ങളും നിബന്ധനകളും - കൈപുസ്തം 2025