പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ശ്രീ.ഇസ്മയില്‍ എം

പ്രസിഡൻ്റ്

ശ്രീമതി. സഫിയ. വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. സൌജ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. സുഗുണ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. റബീന

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ.ബാഹുലേയന്‍.സി.വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പിരായിരി ഗ്രാമപഞ്ചായത്ത് പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ പാലക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു പ്രത്യേക ഗ്രേഡ് ഗ്രാമപഞ്ചായത്താണ്. പിരായിരി ഗ്രാമപഞ്ചായത്ത് 1962 ജനുവരി 1-നാണ് രൂപീകൃതമായത്. പിരായിരി, കൊടുന്തിരപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ടാണ് പഞ്ചായത്ത് രൂപീകരിച്ചത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് 24 വാർഡുകളായി വിഭജിച്ചിരിക്കുന്നു.പാലക്കാട് നഗരാതിർത്തിക്ക് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണ് പിരായിരി ഗ്രാമപഞ്ചായത്ത്. 18.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന് നാഗരികച്ഛായയും ഗ്രാമീണ സൗന്ദര്യവും ഒരുപോലെ കൈവരിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് പറളി, പുതുപ്പരിയാരം പഞ്ചായത്തുകളും, തെക്ക് കണ്ണാടി, മാത്തൂർ പഞ്ചായത്തുകളും, കിഴക്ക് പുതുപ്പരിയാരം പഞ്ചായത്തും പാലക്കാട് മുനിസിപാലിറ്റിയും, പടിഞ്ഞാറ് പറളി, മാത്തൂർ പഞ്ചായത്തുകളുമാണ്.പഞ്ചായത്തിന്റെ തെക്കുഭാഗത്തുകൂടി കണ്ണാടിപ്പുഴയും വടക്കുഭാഗത്തുകൂടി കൽപ്പാത്തിപ്പുഴയും അതിർത്തി നിർണയിച്ച് ഒഴുകുന്നു. പ്രധാനപ്പെട്ട രണ്ട് റോഡുകളായ പാലക്കാട്–കോട്ടായി റോഡും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പിരായിരി ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ പിരായിരി ഗ്രാമപഞ്ചായത്ത് ചരിത്രപരമായും സാംസ്കാരികമായും സവിശേഷതകളുള്ള പ്രദേശമാണ്. ടിപ്പു സുൽത്താൻ വെട്ടിയുണ്ടാക്കിയ പൂതൂർ റോഡും അദ്ദേഹം പണിതതെന്ന് കരുതുന്ന പള്ളിക്കുളം പള്ളിയും ഇവിടുത്തെ പ്രധാന ചരിത്ര സ്മാരകങ്ങളാണ്. പുരാതനമായ കണ്ണുകോട്ട് ഭഗവതീ ക്ഷേത്രം, അഗസ്ത്യമുനി പ്രതിഷ്ഠിച്ച അത്താലൂർ ശിവക്ഷേത്രം എന്നിവ ആത്മീയ പാരമ്പര്യം വിളിച്ചോതുന്നു. 700 വർഷത്തെ പാരമ്പര്യമുള്ള കൊടുന്തിരിപ്പുള്ളി അഗ്രഹാരം ജൈമിനി സാമവേദം അനുഷ്ഠിക്കുന്ന കേരളത്തിലെ അപൂർവ്വം കേന്ദ്രങ്ങളിലൊന്നാണ്. മലമ്പുഴ അണക്കെട്ടിന്റെയും പാലക്കാട് നഗരത്തിന്റെയും നിർമ്മാണത്തിന് ആവശ്യമായ കല്ലുകൾ നൽകിയത് ഇവിടുത്തെ കല്ലേക്കാട് എന്ന സ്ഥലമാണ്. ഭൂപരിഷ്കരണ സമരങ്ങളിലൂടെയും സ്വാതന്ത്ര്യസമര സേനാനികളുടെ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായ ഈ പഞ്ചായത്ത്, കാർഷിക-സാംസ്കാരിക മേഖലകളിൽ സജീവമായി നിലകൊള്ളുന്നു.

കൂടുതൽ വായിക്കുക